Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:48 AM IST Updated On
date_range 8 April 2022 5:48 AM ISTഅർജുനൻ മാസ്റ്റർ അനുസ്മരണം
text_fieldsbookmark_border
പള്ളുരുത്തി: സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ ഓൾ ആർട്ടിസ്റ്റ് സേവ് അസോസിയേഷൻ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടന്നു. പള്ളുരുത്തി ഇ.കെ. നാരായണൻ സ്ക്വയറിൽ നടന്ന സമ്മേളനം നാടക സംവിധായകൻ കെ.എം. ധർമൻ ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി സുബൈർ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ വി.എ. ശ്രീജിത് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. സി.ആർ. സുധീർ, ബേസിൽ മൈലന്തറ, അഭിലാഷ് തോപ്പിൽ, പീറ്റർ ജോസ്, കൊച്ചിൻ ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് ഗാനാഞ്ജലിയും നടന്നു. പള്ളുരുത്തി എസ്.എൻ ക്ലബ്, വൈ.സി.സി ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ അർജുനൻ മാസ്റ്റർ അനുസ്മരണ സമ്മേളനം കെ.എ. വേണുഗോപാൽ വേമ്പള്ളി ഉദ്ഘാടനം ചെയ്തു. പി.എസ്. വിപിൻ പള്ളുരുത്തി അധ്യക്ഷത വഹിച്ചു. വി.എൻ. ജയകുമാർ, ദീപം വത്സൻ, കെ.ആർ. ചന്ദൻ, എൻ.ജി. കൃഷ്ണകുമാർ, റോബിൻ പള്ളുരുത്തി എന്നിവർ സംസാരിച്ചു. മാസ്റ്റർ ഈണം നൽകിയ ഗാനങ്ങൾ ഗാനാഞ്ജലിയായി സമർപ്പിച്ചു. ചിത്രം: സംഗീത സംവിധായകൻ എം.കെ. നാടക സംവിധായകൻ കെ.എം. ധർമൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
