Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:48 AM IST Updated On
date_range 8 April 2022 5:48 AM ISTറമദാൻ: റേഷൻ കടകളിൽ പച്ചരി വിതരണം ചെയ്യാത്തതിൽ പരാതി
text_fieldsbookmark_border
മട്ടാഞ്ചേരി: റമദാൻ ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും റേഷൻ കടകളിൽ പച്ചരി വിതരണം ചെയ്യാത്തതിൽ പ്രതിഷേധം. സാധാരണഗതിയിൽ റമദാൻ വ്രതം ആരംഭിക്കുന്നതിന് ദിവസങ്ങൾക്കുമുമ്പുതന്നെ റേഷൻ കടകളിൽ പച്ചരി വിതരണം ചെയ്യാറുണ്ട്. എന്നാൽ, പച്ചരി എപ്പോൾ എത്തുമെന്നുപോലും പറയാനാകില്ലെന്നാണ് റേഷൻ കടയുടമകൾ ഉപഭോക്താക്കളെ അറിയിക്കുന്നത്. കൊച്ചി സിറ്റി റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിൽ വിൽക്കുന്നത് പിടികൂടിയിരുന്നു. നൂറുകണക്കിന് ചാക്കുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിൽനിന്നായി പിടികൂടിയത്. ഈ പശ്ചാത്തലത്തിൽ പച്ചരി മറിച്ചുവിൽക്കുന്നുണ്ടോ എന്നതാണ് കാർഡുടമകളുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story