Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടുത്തുരുത്തി അർബൻ...

കടുത്തുരുത്തി അർബൻ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത്​ ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
കൊച്ചി: കടുത്തുരുത്തി അർബൻ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്‌മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ നടപടി ഹൈകോടതി റദ്ദാക്കി. ഭരണസമിതി പിരിച്ചു വിടുന്നതിന് മുമ്പ് സർക്കിൾ സഹകരണ യൂനിയൻ, കേരള ബാങ്ക് എന്നിവയുടെ അഭിപ്രായം തേടണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടയം സഹകരണ ജോയന്റ് രജിസ്ട്രാറുടെ നടപടി ജസ്റ്റിസ് സതീഷ് നൈനാൻ റദ്ദാക്കിയത്​. അതേസമയം, ഭരണസമിതി നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന്​ കോടതി നിർദേശിച്ചിട്ടുണ്ട്​. രണ്ടാഴ്‌ചയ്‌‌ക്കകം നടപടികൾ പൂർത്തിയാക്കി ഭരണസമിതി പിരിച്ചുവിടാൻ തടസ്സമില്ലെന്നും വിധിയിൽ പറയുന്നു. അർബൻ സഹകരണ ബാങ്ക് ചെയർമാനും കോൺഗ്രസ് നേതാവുമായ സി. കെ. ചാക്കപ്പൻ നൽകിയ ഹരജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്. ചെയർമാനും ഭരണസമിതിയംഗങ്ങൾക്കുമെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് ഭരണസമിതി പിരിച്ചുവിട്ടത്. അന്വേഷണം നടത്താനുള്ള ഉത്തരവിനെതിരെ ചെയർമാൻ നൽകിയ അപ്പീൽ ഒരുമാസത്തിനകം തീർപ്പാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Show Full Article
Next Story