Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:44 AM IST Updated On
date_range 8 April 2022 5:44 AM ISTഓപറേഷൻ വാഹിനി: കച്ചേരിത്തോട് ശുചീകരണം തുടങ്ങി
text_fieldsbookmark_border
പറവൂർ: നഗരസഭ പരിധിയിൽ മൈനർ ഇറിഗേഷൻ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഓപറേഷൻ വാഹിനി പദ്ധതിയുടെ ഭാഗമായി പെരിയാറിന്‍റെ കൈവരിയായ പഷ്ണി ത്തോടിന്റെ പള്ളിത്താഴം മുതൽ ചേന്ദമംഗലം പുഴയിൽ ചേരുന്ന ഭാഗംവരെയും കച്ചേരി തോടും ശുചീകരിക്കുന്ന പ്രവൃത്തിയുടെ ഒന്നാം ഘട്ടം ആരംഭിച്ചു. നഗരസഭ ചെയർമാൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. മൺസൂൺ ആരംഭിക്കുന്നതിന് മുന്നോടിയായി പെരിയാറിന്റെ കൈവരിയിലെ എക്കലും മറ്റു മാലിന്യങ്ങളും നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കുന്നതാണ് പ്രവൃത്തി. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ നഗരസഭ പരിധിയിലെ പഷ്ണിത്തോടിന്റെ ബാക്കി പ്രദേശങ്ങളും ഉൾപ്പെടുത്തി ശുചീകരിക്കും. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻമാരായ ബീന ശശിധരൻ, സജി നമ്പിയത്ത്, അനു വട്ടത്തറ, കെ.ജെ. ഷൈൻ, മുൻ ചെയർമാൻ ഡി. രാജ്‌കുമാർ, കൗൺസിലർമാരായ ജഹാൻ ഗീർ തോപ്പിൽ, ഗീത ബാബു, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്‌സി. എൻജിനീയർ സി.ജി. ജോർഡി എന്നിവർ സംസാരിച്ചു. പടം EA PVR operation vahini 2 പറവൂർ കച്ചേരിത്തോട് ശുചീകരണം നഗരസഭ ചെയർമാൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
