Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനങ്ങളുടെ സ്വത്ത്...

ജനങ്ങളുടെ സ്വത്ത് വിറ്റ് കമീഷൻ വാങ്ങുന്ന തൊഴിലാണ് മോദിക്ക്​ -പന്ന്യൻ രവീന്ദ്രൻ

text_fields
bookmark_border
കൊച്ചി: ജനങ്ങളുടെ സ്വത്ത് വിറ്റ് കമീഷൻ വാങ്ങുന്ന തൊഴിലാണ് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ്​ അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. എൽ.ഐ.സി ഓഹരി വിൽപനക്കെതിരെ എ.ഐ.വൈ.എഫ് എൽ.ഐ.സി ഓഫിസിന് മുന്നിൽ നടത്തുന്ന 24 മണിക്കൂർ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് പി.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, ജില്ല അസി.സെകട്ടറിമാരായ കെ.എൻ. സുഗതൻ, ഇ.കെ. ശിവൻ സംസ്ഥാന കൗൺസിൽ അംഗങ്ങളായ കമല സദാനന്ദൻ, എസ്. ശ്രീകുമാരി, സംഘാടക സമിതി ചെയർമാൻ ടി.സി. സഞ്ജിത്ത്, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി കെ.ആർ. റനീഷ്, ആൽവിൻ സേവ്യർ, രേഖ ശ്രീജേഷ്, ജി. ഗോകുൽദേവ്, വി.എസ്. സുനിൽ കുമാർ, ഡിവിൻ കെ. ദിനകരൻ, പി.കെ. ഷിഫാസ്, സി.എ. സതീഷ്, എ. സഹദ്, ഗോവിന്ദു രാജ് എന്നിവർ സംസാരിച്ചു. സാംസ്കാരിക സംഗമം ഹരീഷ് വാസുദേവൻ ഉദ്ഘാടനം ചെയ്തു. കെ.എം. കമൽ, ശാരദ മോഹൻ, ഡിവിൻ കെ. ദിനകരൻ, പി.കെ. ഷിഫാസ് എന്നിവർ സംസാരിച്ചു. കെ.എസ്. ജയദീപ് അധ്യക്ഷത വഹിച്ചു.
Show Full Article
Next Story