Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 12:13 AM GMT Updated On
date_range 8 April 2022 12:13 AM GMTസൈൻസ് ചലച്ചിത്രമേള സമാപിച്ചു
text_fieldsbookmark_border
മൂവാറ്റുപുഴ: ആറുദിവസമായി മൂവാറ്റുപുഴയിൽ നടന്നുവന്ന ദേശീയ ഹ്രസ്വ ഡോക്യുമെന്‍ററി ചലച്ചിത്ര മേള സൈൻസ്-2022 സമാപിച്ചു. സൃഷ്ടി ലഖേര സംവിധാനം ചെയ്ത 'ഏക്താ ഗാവ്' മികച്ച ഡോക്യുമെന്‍ററിയായി. അകാൻഷ്യ ഭഗബതി സംവിധാനം ചെയ്ത 'കുമു'വും അരുൺ ഫുലാറയുടെ 'മഴയ് ആയ്ച്ചി ഗേൾഫ്രണ്ടും' മികച്ച ഹ്രസ്വചിത്രത്തിനുള്ള ജോൺ എബ്രഹാം പുരസ്കാരം പങ്കിട്ടു. മികച്ച പരീക്ഷണ ചിത്രത്തിനുള്ള സിനിമ എക്സ്പിരിമെന്റ് പുരസ്കാരം പ്രാന്തിക് ബസുവിന്‍റെ 'ബേല'യും സിനിമ ഓഫ് റെസിസ്റ്റൻസ് പുരസ്കാരം അജയ് ബ്രാറിന്‍റെ 'ദ ഹിഡൻ വാറും' നേടി. രാമദാസ് കടവല്ലൂരിന്‍റെ 'മണ്ണ്' മികച്ച മലയാള ഡോക്യുമെന്‍ററിക്കും നിതിൻ ജോണിന്‍റെ 'കാലാൾ' മലയാള ഹ്രസ്വചിത്രത്തിനും ഉള്ള എഫ്.എഫ്.എസ്. ഐ പുരസ്കാരം നേടി. കാലാൾ (നിതിൻ ജോൺ), ഹൃദയ് ബൊസോത് (സംഘജിത് ബിശ്വാസ്), ടാംഘ് (ബാനി സിങ്), ടെസ്റ്റിമണി ഓഫ് അന (സചിൻ ധീരജ് മുഡിഗൊണ്ട) എന്നീ ചിത്രങ്ങൾ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി. ജൂറി അംഗമായ സുനന്ദ ഭട്ട് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡോക്യുമെന്‍ററി സംവിധായകൻ ആർ.പി. അമുതൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി ഇന്ത്യ ദേശീയ ഉപാധ്യക്ഷൻ പ്രേമേന്ദ്ര മജുംദാർ അധ്യക്ഷത വഹിച്ചു. ജൂറി അംഗം മണിലാൽ, ഫെസ്റ്റിവൽ ആർട്ടിസ്റ്റിക് ഡയറക്ടർ ഡോ. സി.എസ്. വെങ്കിടേശ്വരൻ, എൻ. അരുൺ എന്നിവർ സംസാരിച്ചു. മേളയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ രജി എം. ദാമോദരൻ സ്വാഗതവും മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്‍റ് യു.ആർ. ബാബു നന്ദിയും പറഞ്ഞു.
Next Story