Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാനേജ്മെന്‍റും...

മാനേജ്മെന്‍റും ജീവനക്കാരും തമ്മിലെ ഒത്തൊരുമ ആവശ്യം -കെ.പി. രാജേന്ദ്രൻ

text_fields
bookmark_border
കൊച്ചി: പൊതുമേഖല സ്ഥാപനങ്ങളുടെ വളർച്ചക്ക് മാനേജ്മെന്‍റും ജീവനക്കാരും തമ്മിലുള്ള ഒത്തൊരുമ ആവശ്യമാണെന്നും കെ.എസ്.ഇ.ബിയിൽ ഇപ്പോൾ നടക്കുന്ന പല നടപടികളും ഇതിന് വിരുദ്ധമാണെന്നും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു. പ്രമുഖ ട്രേഡ് യൂനിയൻ നേതാവും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ ശ്രദ്ധേയനുമായിരുന്ന എം. സുകുമാരപിള്ളയുടെ എട്ടാമത് അനുസ്‌മരണ സമ്മേളനവും സുകുമാരപിള്ള ഫൗണ്ടേഷന്‍റെ പുരസ്‌കാര വിതരണവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആതുരസേവനരംഗത്തെ ഏറ്റവും മികച്ച സ്ഥാപനത്തിലുള്ള ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മേലിനും മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് തെരുവോരം മുരുകനും സമ്മാനിച്ചു. മുൻ എം.പി സെബാസ്റ്റ്യൻ പോൾ, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പി. രാജു, സാമ്പത്തിക വിദഗ്​ധൻ പ്രഫ. കെ. അരവിന്ദാക്ഷൻ, കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ബാലകൃഷ്ണപിള്ള, കേരള ഇലക്ട്രിസിറ്റി ഓഫിസേഴ്‌സ് ഫെഡറേഷൻ പ്രസിഡന്‍റ്​ പി.എൻ. ബിജു, കെ. സോമരാജൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story