Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:42 AM IST Updated On
date_range 8 April 2022 5:42 AM ISTഅനധികൃത മണ്ണെടുപ്പ് തടഞ്ഞു
text_fieldsbookmark_border
പെരുമ്പാവൂര്‍: അനധികൃത മണ്ണെടുപ്പും മണ്ണ് കടത്തിയ വാഹനങ്ങളും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തടഞ്ഞു. രായമംഗലം പഞ്ചായത്തിലെ കീഴില്ലം ത്രിവേണിയില്‍ എം.സി റോഡിന് സമീപം നടന്ന മണ്ണെടുപ്പാണ് വാര്‍ഡ് മെംബറുടെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെയും നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞത്. നിരവധി പ്രതിഷേധങ്ങള്‍ക്കുശേഷമാണ് അഞ്ചുവര്‍ഷം മുമ്പ് ത്രിവേണി റോഡ് സഞ്ചാരയോഗ്യമാക്കിയത്. 40 ടണ്‍ വലിയ വാഹനങ്ങള്‍ റോഡിലൂടെ സഞ്ചരിക്കാന്‍ വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മണ്ണ് കയറ്റിയ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നത്. ഈ സാഹചര്യത്തില്‍ റോഡ് തകരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. സമീപ പ്രദേശങ്ങളിലെ സ്ഥലങ്ങളില്‍നിന്ന് മണ്ണെടുത്ത് ത്രിവേണിയിലെ ചില പറമ്പുകളില്‍ കൂട്ടിയിടുന്നു. പിന്നീട് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവ്. അനുമതിയില്ലാതെ നടക്കുന്ന മണ്ണെടുപ്പിനും നിയമം ലംഘിച്ച് വാഹനങ്ങള്‍ പോകുന്നതും അധികൃതരുടെ ഒത്താശയോടെയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എട്ടാം വാര്‍ഡ് അംഗം ജോയ് പതിക്കല്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ യേശുദാസ് പാപ്പച്ചന്‍, ലിജിന്‍ മത്തായി, അമല്‍ കീഴില്ലം, ബേസില്‍ എല്‍ദോ എന്നിവരുടെ നേതൃത്വത്തിലാണ് ലോറികള്‍ തടഞ്ഞത്. പൊലീസില്‍ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. em pbvr 1 Manneduppu കീഴില്ലം ത്രിവേണിയില്‍ എം.സി റോഡിന് സമീപം നാട്ടുകാര്‍ തടഞ്ഞ മണ്ണെടുപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
