Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാറാടി സ്കൂളിന്...

മാറാടി സ്കൂളിന് ബെഞ്ചും ഡെസ്കും നൽകി ജില്ല പഞ്ചായത്ത്​ അംഗം

text_fields
bookmark_border
മാറാടി സ്കൂളിന് ബെഞ്ചും ഡെസ്കും നൽകി ജില്ല പഞ്ചായത്ത്​ അംഗം
cancel
മൂവാറ്റുപുഴ: ജില്ല പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽപെടുത്തി ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിന് 20 ഡെസ്കും ബെഞ്ചും നൽകി. സ്കൂളിലെ പഠന പഠനേതര പ്രവർത്തനങ്ങളിലെ മികവുകൾകൂടി കണക്കിലെടുത്താണ് ജില്ല പഞ്ചായത്ത്​ അംഗം ഷാന്റി എബ്രഹാം ഇത് നൽകിയത്. ഈസ്റ്റ് മാറാടി സ്കൂളിലെ പൂർവവിദ്യാർഥിനികൂടിയായ ഷാന്റി എബ്രഹാമിന് പി.ടി.എയുടെയും സ്കൂളിന്റെയും വകയായി സ്​നേഹോപഹാരവും നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ ബെഞ്ചും ഡെസ്കും സ്കൂൾ പ്രിൻസിപ്പൽ റനിത ഗോവിന്ദിനും പി.ടി.എ പ്രസിഡന്റ് സിനിജ സനിലിനും കൈമാറി. മാറാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ജിഷ ജിജോ, ഹെഡ്മാസ്റ്റർ എ.എ. അജയൻ, സമീർ സിദ്ദീഖി, മദർ പി.ടി.എ ചെയർപേഴ്സൻ ഷർജ സുധീർ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം. ജില്ല പഞ്ചായത്ത്​ അംഗം ഷാന്റി എബ്രഹാം ഈസ്റ്റ് മാറാടി സ്കൂളിലേക്കുള്ള ബെഞ്ചും ഡെസ്കും കൈമാറുന്നു . EM Mvpa 1 School
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story