Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 12:08 AM GMT Updated On
date_range 8 April 2022 12:08 AM GMTകാറ്റിലും മഴയിലും ഒരു കോടിയിലേറെ കൃഷി നാശം
text_fieldsbookmark_border
കോതമംഗലം: കാറ്റിലും മഴയിലും ഒരു കോടിയിലേറെ രൂപയുടെ കൃഷിനാശം. ബുധനാഴ്ച വൈകീട്ട് ഉണ്ടായ ശക്തമായ കാറ്റും മഴയുമാണ് കാർഷിക മേഖലക്ക് കനത്ത പ്രഹരം ഏൽപിച്ചത്. കോതമംഗലം മുനിസിപ്പാലിറ്റി, കീരംപാറ, കവളങ്ങാട്, നെല്ലിക്കുഴി, പിണ്ടിമന, കുട്ടമ്പുഴ, വാരപ്പെട്ടി, പോത്താനിക്കാട് തുടങ്ങിയ പഞ്ചായത്തുകളിലാണ് കാറ്റ് ആഞ്ഞടിച്ചത്. 197 കർഷകർക്കായി 1.07 കോടിയുടെ നാശനഷ്ടമാണ് പ്രാഥമികമായി കൃഷി വകുപ്പ് വിലയിരുത്തിയിട്ടുള്ളത്. താലൂക്കിൽ 13,350 കുലച്ച നേന്ത്രവാഴകളും 6300 കുലക്കാത്ത നേന്ത്രവാഴകളും 1774 റബറും 149 ജാതിയും ഒമ്പത് തെങ്ങും 57 കൊക്കോ മരങ്ങളും പൂർണമായും നശിച്ചു. കീരംപാറയിൽ 35 കർഷകരുടെ 5500 കുലച്ച വാഴകളും 1500 കുലക്കാത്ത വാഴകളും 1200 റബറും 125 ജാതിയും 210 കവുങ്ങും നശിച്ചതുമൂലം 46 ലക്ഷം രൂപയുടെ നാശനഷ്ടവും കോതമംഗലം മുനിസിപ്പാലിറ്റിയിൽ 23 കർഷകരുടെ 3000 കുലച്ചവാഴകളും 1100 കുലക്കാത്ത വാഴകളും നശിച്ചതുമൂലം 18 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി. കവളങ്ങാട് 45 കർഷകരുടെ 1200 കുലച്ചവാഴകളും 1800 കുലക്കാത്ത വാഴകളും 150 റബറും നശിച്ചതുമൂലം 13 ലക്ഷം രൂപയുടെ നാശനഷ്ടവും വിലയിരുത്തുന്നു. താലൂക്കിൽ 77 വീടുകളാണ് ഭാഗികമായി തകർന്നത് -17.74 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. കുട്ടമ്പുഴ, കീരംപാറ, ഇരമല്ലൂർ വില്ലേജുകളിലാണ് ഏറ്റവും അധികം വീടുകൾക്ക് നാശം സംഭവിച്ചത്. കുട്ടമ്പുഴയിൽ 26 വീടും രണ്ട് കുടിലും തകർന്നു. കീരംപാറ 21, നെല്ലിക്കുഴി 18, കുട്ടമംഗലം നാല്, പല്ലാരിമംഗലം രണ്ട്, വാരപ്പെട്ടി മൂന്ന്, പോത്താനിക്കാട് രണ്ട്, പിണ്ടിമനയിൽ ഒരു വീടുമാണ് തകർന്നത്. കെ.എസ്.ഇ.ബിക്ക് 15 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. EM KMGM 3 vazha കീരംപാറയിലെ നാടുകാണിയിൽ പാറേകണ്ടം ബെൽജി തോമസിന്‍റെ നേന്ത്രവാഴ കൃഷിയിടം നശിച്ചത് കൃഷി ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു
Next Story