Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:46 AM IST Updated On
date_range 7 April 2022 5:46 AM ISTഇന്ധന, പാചകവാതക വില വർധനക്കെതിരെ മാർച്ച് വ്യാപാരി വ്യവസായി സമിതി ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ ധർണ്ണ നടത്തി
text_fieldsbookmark_border
കളമശ്ശേരി: പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവക്ക് അടിക്കടി ഉണ്ടാകുന്ന വിലവർധനയിലും കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കും എതിരെ വ്യാപാരി വ്യവസായി സമിതി ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. കളമശ്ശേരി ഏരിയ കമ്മിറ്റി അഭിമുഖ്യത്തിൽ കളമശ്ശേരി എക്സ്ചേഞ്ചിന് മുന്നിൽ നടത്തിയ ധർണ സി.പി.എം ഏരിയ സെക്രട്ടറി കെ.ബി. വർഗീസ് ഉദ്ഘാടനം ചെയ്തു. സമിതി ഏരിയ പ്രസിഡന്റ് ടി.ഐ. ജലീൽ അധ്യക്ഷത വഹിച്ചു. കെ.എച്ച്.ആർ.എ സംസ്ഥാന സെക്രട്ടറി കെ.യു. നാസർ, ചിക്കൻ സമിതി സംസ്ഥാന കമ്മിറ്റി അംഗം പി.ബി. ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ശിഹാബ് മൂലയിൽ സ്വാഗതവും സന്തോഷ് കൈരളി നന്ദിയും പറഞ്ഞു. (ഫോട്ടോ) EC KALA 3 VYAPARl കളമശ്ശേരി ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ വ്യാപാരികൾ നടത്തിയ ധർണ സി.പി.എം ഏരിയ സെക്രട്ടറി കെ.ബി. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
