Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:46 AM IST Updated On
date_range 7 April 2022 5:46 AM ISTനവീകരണം കച്ചവടക്കാരെ ദുരിതത്തിലാക്കി; കടകളിൽ വെള്ളം കയറി
text_fieldsbookmark_border
മട്ടാഞ്ചേരി: സ്മാർട്ട് മിഷന്‍റെ ഭാഗമായി ജൂടൗണിലെ സിനഗോഗിലേക്കുള്ള പാത ഏറെ മനോഹരമായി പണിതത് കഴിഞ്ഞ ദിവസമാണ്. സഞ്ചാരികളെ ആകർഷിക്കും വിധം ടൈലുകൾ വിരിച്ചും പൈതൃക സ്മരണ പുതുക്കുന്ന അലങ്കാര ദീപങ്ങളും മറ്റും ഒരുക്കി മനോഹര തെരുവാക്കി മാറ്റിയിരുന്നു. എന്നാൽ, ബുധനാഴ്ച പെയ്ത ശക്തമായ മഴയിൽ കാര്യങ്ങൾ തകിടം മറിഞ്ഞു. പ്രദേശത്തെ കടകളിൽ വെള്ളം കയറി. വൈദ്യുതി അലങ്കാരങ്ങൾ മുഴുവൻ ഇമയടച്ചു. ഒരു മണിക്കൂർ മഴ പെയ്തതോടെ കടകളിൽ വെള്ളം കയറുമെങ്കിൽ മഴക്കാലത്ത് എന്തു ചെയ്യുമെന്നാണ് പ്രദേശത്തെ കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നത്. അശാസ്ത്രീയ നിർമാണമാണ് കടകളിൽ വെള്ളം കയറാൻ ഇടയാക്കിയതെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story