Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനായ്​ വട്ടം ചാടി;...

നായ്​ വട്ടം ചാടി; ഇരുചക്രവാഹനം അപകടത്തിൽപെട്ടു

text_fields
bookmark_border
കാക്കനാട്: നായ്​ വട്ടം ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഇരുചക്രവാഹനം അപകടത്തിൽപെട്ടു. ബുധനാഴ്ച രാവിലെ പാലച്ചുവട്-വെണ്ണല റോഡിലായിരുന്നു സംഭവം. പുല്ലേപ്പടി സ്വദേശിനി റിട്ട. അധ്യാപികയും മകനുമാണ് അപകടത്തിൽപെട്ടത്. വാഹനത്തിനുനേരെ നായ്​ കുരച്ചു ചാടിയതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇരുവർക്കും കാര്യമായ പരിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. കുറച്ചുനാളായി തെരുവുനായ്ക്കളുടെ കൈയിലാണ് പാലച്ചുവട്-വെണ്ണല റോഡ്. പലയിടത്തും രൂക്ഷമായ ശല്യമാണ് അനുഭവപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു. യാത്രക്കാർക്ക് നേരെ കുരച്ചുചാടുന്നത് സ്ഥിരം സംഭവമാണ്. ഇത്തരത്തിൽ നായ്​ ശല്യത്തെ തുടർന്ന് സ്കൂട്ടർ യാത്രക്കാരും കാൽനടക്കാരും ഉൾപ്പെടെ പലതവണ അപകടത്തിൽപെട്ടിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story