Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:46 AM IST Updated On
date_range 7 April 2022 5:46 AM ISTഹോട്ടലിൽ മോഷണം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
text_fieldsbookmark_border
കാക്കനാട്: നിർമാണത്തിലിരുന്ന ഹോട്ടലിൽ മോഷണം നടത്തിയതിന് സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി സുന്ദരഗിരി പൂമാലിൽ വീട്ടിൽ ശ്രീജേഷാണ് (43) അറസ്റ്റിലായത്. ഇൻഫോപാർക്ക് എക്സ്പ്രസ് വേയിൽ രാജഗിരി ഭാഗത്തെ കൊച്ചിൻ ഗയാൽ ഹോട്ടലിൽനിന്ന് മൂന്നുലക്ഷം രൂപയുടെ ഇലക്ട്രിക് കോപ്പർ വയറുകൾ മോഷ്ടിച്ച സംഭവത്തിലാണ് ഇൻഫോ പാർക്ക് പൊലീസ് ശ്രീജേഷിനെ അറസ്റ്റ് ചെയ്തത്. ഇതേ സ്ഥാപനത്തിൽതന്നെയാണ് ഇയാൾ ജോലി ചെയ്തിരുന്നത്. മോഷണം ശ്രദ്ധയിൽപെട്ട ഹോട്ടൽ അധികൃതർ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. ഫോട്ടോ: ശ്രീജേഷ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story