Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:45 AM IST Updated On
date_range 7 April 2022 5:45 AM ISTമഴയിലും കാറ്റിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
text_fieldsbookmark_border
കാക്കനാട്: ശക്തമായ മഴയിലും കാറ്റിലും കാക്കനാടിനുസമീപം റോഡിലേക്ക് മരം വീണ് ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച വൈകീട്ട് നാലിന് തുതിയൂർ പാലച്ചുവട് റോഡിലേക്കാണ് മരം വീണത്. ഈ സമയം റോഡിൽ ആളില്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി. തുതിയൂർ രാമകൃഷ്ണ നഗറിലായിരുന്നു സംഭവം. റോഡിന് കുറുകെ നിലം പൊത്തി വീണ മരത്തിന്‍റെ ചില്ലകൾ സമീപത്തെ ഇലക്ട്രിക് പോസ്റ്റിനും കേടുപാടുകൾ വരുത്തിയിരുന്നു. തുടർന്ന് മണിക്കൂറുകളോളം പ്രദേശത്തെ ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സി.പി.എം നേതാവ് സി.പി. സാജലിന്‍റെയും കെ.എസ്.ഇ.ബി അധികൃതരുടെയും നേതൃത്വത്തിൽ മരം മുറിച്ചുമാറ്റിയ ശേഷമാണ് വൈദ്യുതിയും ഗതാഗതവും പുനഃസ്ഥാപിച്ചത്. ബുധനാഴ്ച വൈകീട്ട് ശക്തമായ മഴയും കാറ്റുമായിരുന്നു തൃക്കാക്കര നഗരസഭയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായത്. പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. ഫോട്ടോ: ബുധനാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും തുതിയൂർ രാമകൃഷ്ണ നഗറിനുസമീപം റോഡിന് കുറുകെ മരം വീണപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
