Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:42 AM IST Updated On
date_range 7 April 2022 5:42 AM ISTകാറ്റിൽ മരങ്ങൾ മറിഞ്ഞു
text_fieldsbookmark_border
പെരുമ്പാവൂർ: ബുധനാഴ്ച ഉച്ചക്കുശേഷം മഴക്കൊപ്പമുണ്ടായ കാറ്റിൽ പല സ്ഥലത്തും മരങ്ങൾ മറിഞ്ഞുവീണു. അകനാട്, തുരുത്തിപറമ്പ്, ഔഷധി ജങ്ഷൻ എന്നിവിടങ്ങളിൽ മരങ്ങൾ റോഡിലേക്ക് വീണു. വൈകീട്ട് നാലോടെയാണ് സംഭവം. വൈകീട്ട് മൂന്നോടെ ശക്തമായ മിന്നലോടെ മഴ തുടങ്ങി. മിക്ക ഇടങ്ങളിലും വൈദ്യുതിത്തകരാർ ഉണ്ടായത് പരിഹരിച്ചിട്ടില്ല. ചൊവ്വാഴ്ചത്തെ കാറ്റിലും പല പഞ്ചായത്തിലും നാശനഷ്ടങ്ങളുണ്ടായി. പെരുമ്പാവൂർ അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. അസൈനാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.എൻ. സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ സുനിൽ മാത്യു, പി. സുബ്രഹ്മണ്യൻ, എ.പി.സി. ജാസ്, ഒ.എ. ആബിദ്, കെ.എസ്. അഖിൽ, പി.എം. ഷരീഫ്, കെ.ഇ. ഹാരിസ്, എസ്. അനിൽകുമാർ, എസ്. സുധീർ എന്നിവർ ചേർന്ന് മരങ്ങൾ മുറിച്ചുനീക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story