Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലയാറ്റൂര്‍ മേഖലയില്‍...

മലയാറ്റൂര്‍ മേഖലയില്‍ വ്യാപക നാശം

text_fields
bookmark_border
മലയാറ്റൂര്‍ മേഖലയില്‍ വ്യാപക നാശം
cancel
മലയാറ്റൂര്‍: കഴിഞ്ഞ ദിവസം വീശിയ കാറ്റിലും മഴയിലും മലയാറ്റൂര്‍ മേഖലയില്‍ വ്യാപക നാശനഷ്ടം. മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തില്‍ കെ.എസ്.ഇ.ബിയുടെ പതിനഞ്ചിലധികം വൈദ്യുതി തൂണുകള്‍ ഒടിഞ്ഞു. മുക്രാപ്പിള്ളി വീട്ടില്‍ ടെസിയുടെ നാല് ജാതിമരം, പണിക്കശ്ശേരി വീട്ടില്‍ ആന്റണിയുടെ ഒരു ജാതി, പറപ്പിള്ളി വീട്ടില്‍ നൈജോയുടെ രണ്ട് ജാതി, പള്ളിക്കവീട്ടില്‍ ചാക്കപ്പന്റെ ആയിരം കട കപ്പ എന്നിവ നശിച്ചു. ജോയ് മുട്ടന്‍തൊട്ടിലിന്റെ അമ്പതോളം വാഴകളും പനഞ്ചിക്കല്‍ പോളിന്റെ 25 വാഴകളും എട്ടോളം ജാതിമരങ്ങളും ഒടിഞ്ഞുവീണു. ഒരേക്കര്‍ സ്ഥലത്ത് പാട്ടഭൂമിയില്‍വെച്ച 230 കുലച്ച വാഴകളും ഒടിഞ്ഞു. പറപ്പിള്ളി വീട്ടില്‍ പൗലോസിന്റെ 130 വാഴയും പുതുശേരി വീട്ടില്‍ ജോസിന്റെ 100 വാഴയുമാണ് ഒടിഞ്ഞത്. പറപ്പിള്ളി തോമസിന്റെ 160 കുലച്ച വാഴകളും കാറ്റില്‍ നശിച്ചു. ചിത്രം: ശക്തമായ കാറ്റില്‍ പറപ്പിള്ളി പൗലോസിന്റെ ഒടിഞ്ഞ വാഴകള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story