Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫുട്ബാൾ ടര്‍ഫ്...

ഫുട്ബാൾ ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ഫുട്ബാൾ ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം ചെയ്തു
cancel
കൂത്താട്ടുകുളം: സ്പോർട്സ്, പത്തുവരെ ക്ലാസുകളിലെ കരിക്കുലത്തിന്‍റെ ഭാഗമാക്കുന്നതിന്റെ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി വി. അബ്ദു റഹ്​മാൻ. പാലക്കുഴ ഗവ. മോഡൽ ഹൈസ്കൂളിൽ ഫുട്ബാൾ ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ പഞ്ചായത്തിലും സ്റ്റേഡിയം ഉറപ്പാക്കും. സംസ്ഥാനത്ത് 465 പഞ്ചായത്തുകളിൽ കളിക്കളമില്ല. ആദ്യഘട്ടമായി 125 എണ്ണത്തിന് ഈ വർഷം തുക അനുവദിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ ഷൈനി ജോര്‍ജ് സ്‌പോര്‍ട്‌സ് കിറ്റ് കൈമാറി, ഡി.ഡി.ഇ ഹണി ജി. അലക്‌സാണ്ടര്‍ പദ്ധതി വിശദീകരണം നടത്തി. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.ജെ. ജോമി, ആശ സനല്‍, റാണിക്കുട്ടി ജോര്‍ജ്, കെ.ജി. ഡോണ, സിബി ജോര്‍ജ്, ജില്ല പഞ്ചായത്ത് സെക്രട്ടറി ടിമ്പിള്‍ മാഗി, പി.ടി.എ പ്രസിഡന്റ് അജിമോന്‍ പള്ളിത്താഴത്ത്, പ്രിൻസിപ്പൽ ജയിംസ് മണക്കാടന്‍, ഹെഡ്മാസ്റ്റർ ഒ.എം. ഷാജി എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് പദ്ധതിയിൽ 42.5 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story