Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 12:11 AM GMT Updated On
date_range 7 April 2022 12:11 AM GMTലക്ഷദ്വീപ് ജനതക്ക് കൈത്താങ്ങായി സമസ്തയുടെ ധനസഹായം
text_fieldsbookmark_border
കൊച്ചി: കോവിഡിനൊപ്പം കൊടുങ്കാറ്റുൾപ്പെടെ പ്രകൃതിക്ഷോഭങ്ങൾ ഏറ്റുവാങ്ങിയ ലക്ഷദ്വീപ് ജനതക്ക് ആശ്വാസത്തിന്‍റെ കൈത്താങ്ങുമായി സമസ്ത കേരള ജംഇയ്യതുൽ ഉലമയും സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡും. സമസ്തയുടെ ദുരിതാശ്വാസ സഹായം 25 ലക്ഷം രൂപ കൊച്ചിയിൽ നടന്ന ചടങ്ങിൽ കൈമാറി. സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവും അമിനി ദ്വീപ് ഖാദിയുമായ ഫത്തഹുല്ല പി. മുത്തുകോയ തങ്ങൾ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാരിൽനിന്ന് ഫണ്ട് ഏറ്റുവാങ്ങി. എം.ടി. അബ്ദുല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രവാസി സെൽ ചെയർമാനുമായ ഹസൻകുട്ടി മുസ്ലിയാർ ആദ്യശ്ശേരി, കേന്ദ്ര മുശാവറ അംഗം ഇ.എസ്. ഹസൻ ഫൈസി, പ്രവാസി സെൽ കൺവീനർ മാന്നാർ ഇസ്മായിൽ കുഞ്ഞ് ഹാജി, ഷംസുദ്ദീൻ മുസ്ലിയാർ എന്നിവർ സംസാരിച്ചു. സമസ്ത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി സ്വാഗതവും എസ്.വൈ.എസ് സംസ്ഥാന ട്രഷറർ എ.എം. പരീത് നന്ദിയും പറഞ്ഞു. ER LAKSHADWEEP ലക്ഷദ്വീപ് ജനതക്ക് സമസ്തയുടെ ദുരിതാശ്വാസ സഹായം കേന്ദ്ര മുശാവറ അംഗം ഫത്തഹുല്ല പി. മുത്തുകോയ തങ്ങൾ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാരിൽനിന്ന് ഏറ്റുവാങ്ങുന്നു
Next Story