Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:41 AM IST Updated On
date_range 7 April 2022 5:41 AM ISTവിദ്യാർഥിനിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കളമശ്ശേരി: ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്ഷണം വാങ്ങാൻ കോളജ് കാമ്പസിൽ കാത്തുനിന്ന വിദ്യാർഥിനിയെ കയറിപ്പിടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ തേവക്കൽ വടക്കേടത്ത് വീട്ടിൽ അജിത്തിനെയാണ് (34) അറസ്റ്റ് ചെയ്തത്. കിൻഫ്രക്ക് സമീപം ന്യുവാൽസ് കാമ്പസിൽ ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്ഷണത്തിനായി സഹപാഠിയുമായെത്തി ഭക്ഷണം എടുക്കാൻ സെക്യൂരിറ്റി കാബിനിൽ കയറിയ സമയം പുറത്ത് നിന്ന വിദ്യാർഥിനിയെ കാമ്പസിനകത്തുള്ള എസ്.ബി.ഐ എ.ടിഎമ്മിൽനിന്ന് പണം സ്വീകരിക്കാനെത്തിയ യുവാവ് കയറിപ്പിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കളമശ്ശേരി എസ്.എച്ച്.ഒ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ യുവാവിനെ ഉടൻ അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു. (ഫോട്ടോ) ER KALA 2 AJITH
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
