Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:40 AM IST Updated On
date_range 7 April 2022 5:40 AM ISTമണ്ണെണ്ണ വിലക്കയറ്റം: നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി
text_fieldsbookmark_border
കൊച്ചി: മണ്ണെണ്ണ വിലക്കയറ്റത്തിൽനിന്ന് മത്സ്യമേഖലയെ സംരക്ഷിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്‍റ് ചാൾസ് ജോർജും സെക്രട്ടറി എൻ.എ. ജെയ്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഒറ്റദിവസംകൊണ്ട് 22 രൂപ വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടി പിൻവലിക്കണം. സംസ്ഥാന സർക്കാറാകട്ടെ കഴിഞ്ഞ വർഷത്തെ ബജറ്റിൽ 25 രൂപക്ക് വള്ളങ്ങൾക്ക് മണ്ണെണ്ണ നൽകുമെന്നാണ് പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം നടപ്പാക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story