Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡീസൽ വില:...

ഡീസൽ വില: കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ ഹാജരാകും

text_fields
bookmark_border
കൊച്ചി: കെ.എസ്.ആർ.ടി.സിക്ക് നൽകുന്ന ഡീസലിന് വിപണി വിലയെക്കാൾ ഉയർന്ന നിരക്ക് ചുമത്തുന്നത് ചോദ്യം ചെയ്യുന്ന ഹരജിയിൽ കേന്ദ്രസർക്കാറിനുവേണ്ടി സോളിസിറ്റർ ജനറൽ ഹാജരാകും. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകുന്നതിനാൽ കൂടുതൽ സമയം വേണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യത്തെത്തുടർന്ന്​ ഹരജി വെള്ളിയാഴ്ച പരിഗണിക്കാൻ ജസ്റ്റിസ്​ എൻ. നഗരേഷ്​ മാറ്റി. വൻകിട ഉപഭോക്താവാണെന്ന കാരണത്താൽ കെ.എസ്.ആർ.ടി.സിക്ക് എണ്ണക്കമ്പനികൾ ഡീസൽ നൽകുന്നത്​ ലിറ്ററിന് വിപണി വിലയെക്കാൾ 21 രൂപ അധികം ഈടാക്കിയാണെന്നും കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന കോർപറേഷന്​ ഇത്​ താങ്ങാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ്​ ഹരജി​. കെ.എസ്.ആർ.ടി.സിക്കുവേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ്​ ഹാജരാകുന്നത്​.
Show Full Article
Next Story