Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:36 AM IST Updated On
date_range 7 April 2022 5:36 AM ISTകടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി
text_fieldsbookmark_border
വൈപ്പിൻ: നീണ്ട 55 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കുഴുപ്പിള്ളി പള്ളത്താംകുളങ്ങര കടല്‍ത്തീരത്ത് വിരിഞ്ഞിറങ്ങിയ കടലാമക്കുഞ്ഞുങ്ങൾ കടലിലേക്കിറങ്ങി. ചൊവ്വാഴ്ച വൈകീട്ട് സോഷ്യൽ ഫോറസ്ട്രിയുടെ നേതൃത്വത്തിലാണ് ബീച്ചില്‍ സംരക്ഷിച്ചുവന്ന കടലാമക്കൂടില്‍നിന്ന് 87 കുഞ്ഞുങ്ങളെ കടലിലിറക്കിവിട്ടത്. പള്ളത്താംകുളങ്ങര കടപ്പുറം നിവാസിയായ ദേവദാസ് പുളിക്കലാണ് 55 ദിവസം കടലാമമുട്ടകൾ സംരക്ഷിച്ചുപോന്നത്. കടലാമകൾ മുട്ടയിടാൻ കരയിലേക്കാണ് വരുന്നത്. കരയിൽ വളരെ സുരക്ഷിതമെന്ന് തോന്നുന്ന പ്രദേശങ്ങളാണ് കടലാമകൾ മുട്ടയിടാൻ തെരഞ്ഞെടുക്കുന്നത്. മുട്ടയിട്ട് മണൽകൊണ്ട് മൂടി ആമകൾ തിരിച്ച് കടലിലേക്ക് പോകുകയാണ് പതിവ്. നായ, കീരി തുടങ്ങിയ ജന്തുക്കളാണ് കൂടുതലായും ഇവയുടെ മുട്ടകൾ തിന്നുനശിപ്പിക്കാറ്. എന്നാൽ, നിരവധിയാളുകൾ കടലാമ സംരക്ഷണത്തിനായി കൂടിന് കാവലിരിക്കുകയായിരുന്നുവെന്ന് സോഷ്യൽ ഫോറസ്ട്രി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story