Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:33 AM IST Updated On
date_range 7 April 2022 5:33 AM ISTഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
text_fieldsbookmark_border
PTD Suraj 31 ADR സുരാജ് അടൂർ: കായംകുളം-പത്തനാപുരം സംസ്ഥാനപാതയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അടൂർ പറന്തൽ മിത്രപുരം സൂര്യഭവനിൽ സുരേന്ദ്രന്‍റെ മകൻ സുരാജാണ് (31) മരിച്ചത്. ബുധനാഴ്ച പുലർച്ച 12.30 നാണ് അപകടം. അലുമിനിയം ഫാബ്രിക്കേഷൻ പണി ചെയ്യുന്ന സുരാജ് ഒപ്പം ജോലി ചെയ്യുന്ന ആളുടെ സഹോദരിയുടെ വിവാഹത്തലേന്ന് ഒരുക്കത്തിൽ സഹായിച്ചശേഷം ഏഴംകുളത്തുനിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഓട്ടോ ഡ്രൈവർ കൊടുമൺ അയ്ക്കുന്നത്ത് വടക്കേതിൽ സലീഷ്ഭവനിൽ സജനീഷിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. സുരാജിന്‍റെ മാതാവ്: ലീലാമ്മ. സഹോദരി: സൂര്യ (ബംഗളൂരു).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story