Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള സർവകലാശാല

കേരള സർവകലാശാല

text_fields
bookmark_border
പ്രാക്ടിക്കൽ പരീക്ഷ തിരുവനന്തപുരം: വിദൂരവിദ്യാഭ്യാസ വിഭാഗം മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്​.സി ഡിഗ്രി പരീക്ഷയുടെ (2020 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ മുതൽ സപ്ലിമെന്‍ററി) പ്രാക്ടിക്കൽ പരീക്ഷ (LISB 47 ഇൻഫർമേഷൻ ടെക്നോളജി പ്രാക്ടിക്കൽ) കാര്യവട്ടം കാമ്പസിൽ പ്രവർത്തിക്കുന്ന വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും. വിശദവിവരം വെബ്സൈറ്റിൽ. പരീക്ഷ ഫീസ്​ ഏപ്രിലിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.സി.എ (െറഗുലർ) (2020 സ്​കീം- 2020 അഡ്മിഷൻ) പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴയില്ലാതെ ഏപ്രിൽ 12 വരെയും 150 രൂപ പിഴയോടെ ഏപ്രിൽ 18 വരെയും 400 പിഴയോടെ ഏപ്രിൽ 20 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ. പരീക്ഷ ഫലം 2021 നവംബറിൽ നടത്തിയ ബി.എസ്​സി ആന്വൽ സ്​കീം (പാർട്ട് I, II ഏപ്രിൽ 2021 സെഷൻ) സപ്ലിമെന്‍ററി പരീക്ഷഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഏപ്രിൽ 22 വരെ അപേക്ഷിക്കാം. 2021 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എഡ് ഡിഗ്രി പരീക്ഷയുടെ (2019 സ്​കീം) ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story