Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാലത്തിൽനിന്ന്​ ചാടിയ...

പാലത്തിൽനിന്ന്​ ചാടിയ അജ്ഞാതന്‍റെ മൃതദേഹം കണ്ടെടുത്തു

text_fields
bookmark_border
പാലത്തിൽനിന്ന്​ ചാടിയ അജ്ഞാതന്‍റെ മൃതദേഹം കണ്ടെടുത്തു
cancel
തിരുവല്ല: പരുമല പന്നായി പാലത്തിൽനിന്ന്​ പമ്പയാറ്റിലേക്ക് ചാടിയ അജ്ഞാതന്‍റെ മൃതദേഹം അഗ്​നിരക്ഷാ സേന മുങ്ങിയെടുത്തു. 65 വയസ്സ്​ തോന്നിക്കും. തിങ്കളാഴ്ച വൈകീട്ട്​ ഏഴരയോടെ പാലത്തിന്‍റെ മധ്യഭാഗത്തുനിന്ന്​ ഒരാൾ നദിയിലേക്ക് ചാടുന്നത് കണ്ട വാഹനയാത്രികൻ വിവരം തിരുവല്ല അഗ്​നിരക്ഷാ സേനയെ അറിയിച്ചു. തുടർന്ന്​ നടന്ന ​തിരച്ചിലിൽ രാത്രി എട്ടോടെ പാലത്തിന് സമീപത്തുനിന്ന്​ മൃതദേഹം കണ്ടെടുത്തു. പുളിക്കീഴ് പൊലീസ്​ നേതൃത്വത്തിൽ മൃതദേഹം കോഴഞ്ചേരി ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ പുളിക്കീഴ് സ്റ്റേഷനിലോ 0469 2610149 നമ്പറിലോ അറിയിക്കണമെന്ന് എസ്.ഐ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story