Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 12:12 AM GMT Updated On
date_range 6 April 2022 12:12 AM GMTമഞ്ഞപ്പിത്തം ബാധിച്ച് ഗൃഹനാഥൻ ദുരിതത്തിൽ
text_fieldsbookmark_border
മൂവാറ്റുപുഴ: മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലായ ഗൃഹനാഥൻ ദുരിതത്തിൽ. ആയവന പഞ്ചായത്ത് 11ാം വാർഡ് ആവോലി കിളിയംപുറം കോളനിയിൽ വാടകക്ക് താമസിക്കുന്ന പുതുമനകുടിയിൽ പി.കെ. ശിവദാസാണ് (ദാസൻ -51) സഹായം തേടുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് അസുഖം ആരംഭിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ മഞ്ഞപ്പിത്തം ബി സ്ഥിരീകരിക്കുകയായിരുന്നു. ഇതിനിടെ, ശിവദാസിന് കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു. ഹൃദയാഘാതത്തിന്‍റെ ലക്ഷണത്തോടെ പക്ഷാഘാതവും ബാധിച്ചിട്ടുണ്ട്. നടുവേദനയെത്തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമുള്ള ഭാര്യയും സ്കൂൾ വിദ്യാർഥികളായ രണ്ട് കുട്ടികളുമുൾപ്പെടുന്ന കുടുംബത്തിന്‍റെ ഏക വരുമാനമാർഗമായിരുന്നു ദിവസക്കൂലി തൊഴിലാളിയായ ശിവദാസ്. തുടർ ചികിത്സക്കും ദൈനംദിന ആവശ്യങ്ങൾക്കുമായി പണം കണ്ടെത്താൻ കഴിയാതെ ദുരിതാവസ്ഥയിലാണ് കുടുംബം. സ്വന്തമായൊരു വീടുവേണമെന്ന ആഗ്രഹം നടപ്പാക്കുന്നതിന് കഠിനശ്രമം നടത്തുന്നതിനിടെയാണ് രോഗം പിടികൂടിയത്. പഞ്ചായത്ത് അംഗം ജോളി ഉലഹന്നാൻ, മുൻ പഞ്ചായത്ത് അംഗം റെബി ജോസ്, ശിവദാസിന്‍റെ ഭാര്യ സരിത എന്നിവരുടെ പേരിൽ കനറാ ബാങ്ക് വാഴക്കുളം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. എസ്.ബി- 110042865590 ഐ.എഫ്.എസ്.സി-സി.എൻ.ആർ.ബി 0003588. ഫോൺ: 9495003794, 8590296524.
Next Story