Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:41 AM IST Updated On
date_range 6 April 2022 5:41 AM ISTവിഷരഹിത കൃഷിരീതികൾ സർക്കാർ പ്രോത്സാഹിപ്പിക്കും -മന്ത്രി പി. പ്രസാദ്
text_fieldsbookmark_border
കോലഞ്ചേരി: ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്ന ഈ കാലത്ത് ഓരോ വീടും 'ഞങ്ങളും കൃഷിയിലേക്ക്' മുദ്രാവാക്യമുയർത്തി വിഷരഹിത കൃഷിരീതികൾ വ്യാപകമാക്കാൻ മുന്നോട്ടുവരണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കോലഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ച വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.ആർ. അശോകൻ, വൈസ് പ്രസിഡന്‍റ് അനു അച്ചു, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ടി.പി. വർഗീസ്, സി.ആർ. പ്രകാശൻ, സോണിയ മുരുകേശൻ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.ആർ വിശ്വപ്പൻ, രാജമ്മ രാജൻ, ജൂബിൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story