Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകര്‍ഷകനെ ദൈവമായി കാണണം...

കര്‍ഷകനെ ദൈവമായി കാണണം -മന്ത്രി പി. പ്രസാദ്

text_fields
bookmark_border
കൊച്ചി: കര്‍ഷകനെ ദൈവമായി കാണണമെന്നും അവര്‍ക്കുവേണ്ട സഹായം ഏതുവിധേനയും നല്‍കണമെന്നും കൃഷിമന്ത്രി പി. പ്രസാദ്. കൃഷിഭവനിലെത്തി സഹായം അഭ്യര്‍ഥിക്കുന്ന കര്‍ഷകരെ തിരസ്കരിക്കരുത്. കര്‍ഷകന് സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കാന്‍ നാമെല്ലാവരും സഹായിക്കണമെന്നും മന്ത്രി പറഞ്ഞു. വകുപ്പിനു കീഴിൽ 'ഞങ്ങളും കൃഷിയിലേക്ക്' കാമ്പയിന്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ കൃഷി വകുപ്പ്, മണ്ണുപര്യവേക്ഷണ-മണ്ണുസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്​ എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഗ്രികള്‍ചറല്‍ പ്രൊഡക്ഷന്‍ കമീഷണര്‍ ഇഷിത റോയി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ് ആമുഖപ്രഭാഷണം നടത്തി. കൃഷി വകുപ്പ് അഡീഷനല്‍ സെക്രട്ടറി സാബിര്‍ ഹുസൈന്‍ പദ്ധതി വിശദീകരിച്ചു. കൃഷിവകുപ്പ് സെക്രട്ടറി അലി അസ്‌കര്‍ പാഷ, കൃഷി അഡീഷനല്‍ ഡയറക്ടര്‍മാരായ ജോര്‍ജ് അലക്‌സാണ്ടര്‍, വി.ആര്‍. സോണിയ, എലിസബത്ത് പുന്നൂസ്, സമേതി ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story