Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോറിയിൽ...

ലോറിയിൽ കൊണ്ടുപോകുമ്പോൾ ആനക്ക്​ പരിക്ക്​: വനം വകുപ്പിന്‍റെ കേസ്​ ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
കൊച്ചി: ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ആനക്ക്​ പെട്രോൾ പമ്പിന്‍റെ മേൽക്കൂരയിൽ തട്ടി പരിക്കേറ്റ സംഭവത്തിൽ ആനയുടമയും പാപ്പാന്മാരുമടക്കമുള്ളവർക്കെതിരെ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. പമ്പിൽ വെച്ച് ലോറി പിന്നിലേക്കെടുത്തപ്പോൾ അബദ്ധത്തിൽ ആനക്ക്​ പരിക്കേറ്റ​ സംഭവത്തിൽ വേട്ടയാടൽ കുറ്റം ചുമത്താനാവില്ലെന്ന്​ വിലയിരുത്തിയാണ്​ ജസ്റ്റിസ്​​ മേരി ജോസഫിന്‍റെ ഉത്തരവ്​. 2019 ഏപ്രിൽ 14ന് തൃപ്പൂണിത്തുറയിലെ പമ്പിൽ വെച്ചുണ്ടായ സംഭവത്തെ തുടർന്ന്​ കേരള നാട്ടാന പരിപാലനച്ചട്ടം, വന്യജീവി സംരക്ഷണ നിയമം എന്നിവയനുസരിച്ച് വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ലോറി ഡ്രൈവർ ചാലക്കുടി മേലൂർ സ്വദേശി ഷാജുപോൾ, പാപ്പാന്മാരായ തൃശൂർ വട്ടണത്ര സ്വദേശി അനീഷ്, പറപ്പൂക്കര സ്വദേശി വിഷ്‌ണുപ്രഭ, ആനയുടമ തൃശൂർ ആമ്പല്ലൂർ സ്വദേശി പി. രതീഷ് എന്നിവർ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. പമ്പിന്‍റെ മേൽക്കൂരയിൽ തട്ടി ആനയുടെ നെറ്റിയിൽ രണ്ട്​ സെന്റിമീറ്റർ ആഴത്തിൽ മുറിവുണ്ടായി. പ്രതികൾക്കെതിരെ വന്യജീവി സംരക്ഷണ നിയമത്തിലെ വേട്ടയാടൽ കുറ്റമടക്കം ചുമത്തിയിരുന്നു. എന്നാൽ, മൃഗങ്ങളെ അറിഞ്ഞുകൊണ്ട്​ പരിക്കേൽപിച്ചതാണെങ്കിലേ വേട്ടയാടൽക്കുറ്റം നിലനിൽക്കൂവെന്ന്​ കാട്ടിയാണ് കേസ് റദ്ദാക്കിയത്. നാട്ടാന പരിപാലനച്ചട്ട പ്രകാരം ആനകളെ കൊണ്ടുപോകുമ്പോൾ സ്വീകരിക്കേണ്ട 27 സുരക്ഷാ നിർദേശങ്ങൾ പ്രതികൾ ലംഘിച്ചുവെന്ന്​ കേസിൽ പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട്​ സമർപ്പിച്ച കേസ്​ പെരുമ്പാവൂർ കോടതിയുടെ പരിഗണനയിലാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story