Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 5:29 AM IST Updated On
date_range 5 April 2022 5:29 AM ISTകുരുന്നുകൾക്ക് കൃഷിയറിവുകൾ നൽകാൻ കൃഷിഭവൻ
text_fieldsbookmark_border
കോതമംഗലം: കാർഷിക വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പരിപാടിയുടെ ഭാഗമായി പിണ്ടിമന കൃഷിഭവന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ അംഗൻവാടികളും കൃഷിയിടമാക്കി കുരുന്നുകൾക്ക് കൃഷിയറിവുകൾ പകർന്നു നൽകുന്ന പദ്ധതിക്ക് തുടക്കമായി. മുത്തംകുഴി 11ാം വാർഡിലെ പത്താംനമ്പർ അംഗൻവാടിയിൽ നടന്ന തൈ നടീൽ പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ലാലി ജോയി അധ്യക്ഷത വഹിച്ചു. കൃഷി അസി.ഡയറക്ടർ വി.പി. സിന്ധു പദ്ധതി വിശദീകരിച്ചു. കൃഷി ഓഫിസർ ഇ.എം. അനീഫ സ്വാഗതവും കൃഷി അസി. വി.കെ. ജിൻസ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story