Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:51 AM IST Updated On
date_range 4 April 2022 5:51 AM ISTമെഡിക്കൽ കോളജ് റോഡിൽ യാത്രദുരിതം
text_fieldsbookmark_border
കളമശ്ശേരി: ഗ്യാസ് ലൈൻ കടത്തിവിടാൻ കുഴിയെടുത്ത റോഡ് പൂർവസ്ഥിതിയിലാക്കാത്തതിനാൽ ഇതുവഴിയുള്ള യാത്ര ദുരിതത്തിൽ. രോഗികളുമായി ആംബുലൻസ് അടക്കം വാഹനങ്ങൾ കടന്നുപോകുന്ന കിൻഫ്ര മെഡിക്കൽ കോളജ് റോഡിൽ നഗരസഭ ബസ് സ്റ്റാൻഡിന് സമീപത്താണ് ഈ ദുരവസ്ഥ. മൂന്നുമാസം മുമ്പാണ് ഗ്യാസ് പൈപ്പ് സ്ഥാപിക്കാൻ റോഡിന്‍റെ ഒരുഭാഗത്ത് കുഴിയെടുത്തത്. കട്ടവിരിച്ചിരുന്ന റോഡിൽ പൈപ്പ് സ്ഥാപിച്ച് കുഴി മൂടിയെങ്കിലും റോഡ് പഴയ നിലയിലേക്ക് സ്ഥാപിക്കാൻ അധികൃതർ തയാറായില്ല. തകർന്ന റോഡിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാനാകാത്ത അവസ്ഥയാണ്. കുഴിയെടുത്തതോടെ രൂക്ഷമായ പൊടിശല്യമാണ് പ്രദേശത്ത്. റോഡിൽ നാലുവരി പാതയുള്ള ഭാഗത്ത് ഇരുവരിയിലൂടെയാണ് വാഹനങ്ങൾ ഇരുഭാഗത്തേക്കും കടത്തിവിട്ട് വരുന്നത്. ഇതിപ്പോഴും തുടരുകയാണ്. ആലുവ, കോമ്പാറ ഭാഗങ്ങളിലേക്കും അവിടെനിന്ന് എറണാകുളം ഭാഗത്തേക്കും വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണിത്. കൂടാതെ കിൻഫ്രയിലേക്കും മെഡിക്കൽ കോളജിലേക്കുമുള്ള ആംബുലൻസ് അടക്കമുള്ള വാഹനങ്ങളും കടന്നുപോകുന്ന റോഡുമാണ്. പലസമയത്തും ഗതാഗത തടസ്സങ്ങളും നേരിടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
