Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:49 AM IST Updated On
date_range 4 April 2022 5:49 AM ISTഭർതൃവീട്ടിൽ യുവതി മരിച്ചനിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
text_fieldsbookmark_border
മണർകാട്: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. മണർകാട് മാലംചിറയിൽ ബിനുവിന്‍റെ ഭാര്യ അർച്ചന രാജാണ് (24) മരിച്ചത്. ഞായറാഴ്ച രാവിലെ 11.30ഓടെ അർച്ചനയെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു. എന്നാൽ, കുളിമുറിയിൽ വീണതെന്നാണ് ഭർതൃവീട്ടുകാരുടെ വാദമത്രേ. ഇതിൽ സംശയം ജനിച്ചതോടെയാണ് മണർകാട് പൊലീസിൽ പരാതി നൽകിയതെന്ന് ബന്ധുക്കൾ പറയുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും നിരന്തരം യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു. മരണകാരണം പോസ്റ്റ്‌മോർട്ടത്തിനുശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. മൂന്നുവർഷം മുമ്പായിരുന്നു കിടങ്ങൂർ സ്വദേശിയായ അർച്ചനയും ബിനുവും തമ്മിലെ വിവാഹം. ഇവർക്ക് ഹൃദികയെന്ന ഒന്നരവയസ്സുള്ള മകളുണ്ട്. അർച്ചനയുടെ പിതാവ്: രാജു. മാതാവ്: ലത. സഹോദരങ്ങൾ: അഞ്ജു രാജ്, അക്ഷയ. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് കിടങ്ങൂരിലെ വീട്ടുവളപ്പിൽ. പടം KTD ARCHANA RAJ 24 MANARKAD
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story