Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:45 AM IST Updated On
date_range 4 April 2022 5:45 AM ISTവര്‍ണവസന്തം പദ്ധതി തുടങ്ങി
text_fieldsbookmark_border
കോതമംഗലം: ജില്ല പഞ്ചായത്ത് അനുവദിച്ച വര്‍ണവസന്തം പദ്ധതി ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ചുവരുകള്‍ കഥ പറയുന്ന വര്‍ണവസന്തം പദ്ധതിയിലൂടെ മൂവായിരത്തോളം സ്ക്വയര്‍ഫീറ്റ് വരുന്ന മതിലുകളിലാണ് നീലക്കുറിഞ്ഞിയും ഇഞ്ചത്തെട്ടി തൂക്കുപാലം ഉൾപ്പെടെയുള്ള ചിത്രങ്ങള്‍ സ്ഥാനം പിടിച്ചത്. ഇതുകൂടാതെ കേരളത്തില്‍ ആദ്യമായി പൊതുവിദ്യാലയങ്ങളില്‍ കൊണ്ടുവന്ന ഷീ ജിം പദ്ധതി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈനി ജോർജ് സ്കൂളിനായി സമര്‍പ്പിച്ചു. പെണ്‍കുട്ടികളുടെ വ്യായാമത്തിനായി കൊണ്ടുവന്ന ഷീ ജിം പദ്ധതി ജില്ലയിലെ അഞ്ച് സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. രണ്ട് പദ്ധതികള്‍ക്കും ഓരോ ലക്ഷം രൂപയാണ് അനുവദിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് അംഗം റഷീദ സലീം അധ്യക്ഷത വഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം. ബഷീര്‍, ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശോഭ വിനയന്‍, വാർഡ് മെംബർ വൃന്ദ മനോജ്, പ്രിന്‍സിപ്പല്‍ എ. നൗഫല്‍, പി.ടി.എ പ്രസിഡൻറ് അബു വട്ടപ്പാറ, ടി.എന്‍. സിന്ധു, ജി. പ്രീതി, ചിത്രകല അധ്യാപകന്‍ ഹസന്‍ കോട്ടേപറമ്പില്‍, റംല ഇബ്രാഹീം, പി.എ. സുബൈര്‍, സന്ദീപ് ജോസഫ്, സി.എ. മുഹമ്മദ്, പി. നസീമ, കെ.എച്ച്. സൈനുദ്ദീന്‍, പി.ബി. ജലാലുദ്ദീന്‍, മനോജ് കാനാട്ട്, കെ.ടി. സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
