Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:42 AM IST Updated On
date_range 4 April 2022 5:42 AM ISTകടുങ്ങല്ലൂർ ബ്രാൻഡിൽ അരി വിപണിയിലെത്തിക്കും -മന്ത്രി പി. രാജീവ്
text_fieldsbookmark_border
ആലങ്ങാട്: കടുങ്ങല്ലൂരിന്‍റെ പേരിൽ അരി വിപണിയിലെത്തിക്കാനും മൂല്യവർധിത ഉൽപന്നങ്ങൾ വഴി കർഷകർക്ക് വരുമാനം ഉറപ്പാക്കുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. പടിഞ്ഞാറേ കടുങ്ങല്ലൂർ മുണ്ടോപ്പാടത്ത് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തരിശുഭൂമികളിൽ കൃഷി ഇറക്കുന്നതോടെ വറ്റിപ്പോയ ജലസ്രോതസ്സുകളിൽ ഉറവകൾ വീണ്ടെടുക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറേ കടുങ്ങല്ലൂർ പാടശേഖര സമിതിയും ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് ക്യഷി നടത്തിയത്. കുട്ടനാടൻ കർഷകരായ പി.ജി. ജ്യോതിഷ് കുമാർ, കുഞ്ഞുമോൻ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷി നടത്തിയത്. 30 വർഷമായി തരിശുകിടന്ന 75 ഏക്കർ ഭൂമിയിലാണ് കൃഷി നടത്തിയത്. 'ഉമ' വിത്തിനമാണ് ഉപയോഗിച്ചത്. കൊയ്ത്തുമെതി യന്ത്രം ഉപയോഗിച്ചാണ് വിളവെടുപ്പ്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രമ്യ തോമസ് മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എ. അബൂബക്കർ, മെംബർ കെ.ആർ. രാമചന്ദ്രൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് അൻവർ, ഓമന ശിവശങ്കരൻ, മെംബർ വി.കെ. ശിവൻ, കടുങ്ങല്ലൂർ കൃഷി ഓഫിസർ നയ്മ നൗഷാദ് അലി, പാടശേഖര സമിതി പ്രസിഡൻറ് എസ്.എൻ. പിള്ള, സെക്രട്ടറി പി.ബി. ഹരിദാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
