Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:42 AM IST Updated On
date_range 4 April 2022 5:42 AM ISTഓപറേഷൻ പി ഹണ്ട്; ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
ആലുവ: ഓപറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി നടന്ന പരിശോധനയില്‍ റൂറൽ ജില്ലയിൽ ഒരാൾ അറസ്റ്റിൽ. 32 പേർക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി. മൂന്ന് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. തായ്ക്കാട്ടുകര എസ്.എ അപ്പാർട്മെന്റിൽ താമസിക്കുന്ന കോട്ടയം അയ്മനം വാടകര വീട്ടിൽ സാജനാണ് (32) അറസ്റ്റിലായത്. ഇയാളുടെ ലാപ്ടോപ്പിൽനിന്ന് കുട്ടികളുടെ നഗ്നചിത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ സൈബർ ഡോം, സൈബർ സ്റ്റേഷൻ, സൈബർ സെൽ, പൊലീസ് സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടക്കുന്നത്. റെയ്ഡ് പുലർച്ച ആരംഭിച്ചു. കുട്ടികള്‍ ഉള്‍പ്പെട്ട നഗ്നവിഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവെക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമനടപടിക്ക് വിധേയമാക്കുന്നതാണ് ഓപറേഷൻ പി ഹണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധനകള്‍ നടക്കുമെന്ന് എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
