Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറവന്യൂവകുപ്പിൽ ഓൺലൈൻ...

റവന്യൂവകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റം; അപാകതയെന്ന്​ പരാതി

text_fields
bookmark_border
കൊച്ചി: റവന്യൂ വകുപ്പിൽ നടപ്പാക്കിയ ഓൺലൈൻ സ്ഥലംമാറ്റ സംവിധാനമായ എച്ച്.ആർ.എം.എസിൽ അപാകതയെന്ന്​ ആക്ഷേപം. എച്ച്.ആർ.എം.എസ് മുഖേന ഒന്നിന്​ ആദ്യ സ്ഥലമാറ്റ ഉത്തരവ് ലാൻഡ്​​ റവന്യൂ കമീഷണർ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഈ ഉത്തരവിൽ അർഹതയുള്ള അനവധിപേരെ അവഗണിച്ചതായാണ്​ പരാതി​. 2021 ഫെബ്രുവരിയിൽ സ്ഥാനക്കയറ്റം ലഭിച്ച് അന്യജില്ലകളിൽ നിയമിതരായ ജീവനക്കാർക്കാണ് അവഗണന നേരിട്ടത്. ഈ ജീവനക്കാരുടെ സ്ഥാനക്കയറ്റ നിയമനത്തിനുശേഷം സ്ഥാനക്കയറ്റം ലഭിച്ച ജീവനക്കാരെ അർഹത മറികടന്ന് സ്വന്തം ജില്ലകളിലേക്ക് സ്ഥലംമാറ്റം അനുവദിച്ചതായി ഇവർ ആരോപിക്കുന്നു. ഉത്തരവിലെ അപാകത ജീവനക്കാർ കമീഷണറെ ബോധ്യപ്പെടുത്തിരുന്നു. ഉടൻ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും ഉത്തരവിലെ അപാകതമൂലം സ്ഥലമാറ്റത്തിനുവേണ്ടി ദീർഘകാലം കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story