Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:33 AM IST Updated On
date_range 4 April 2022 5:33 AM ISTവിനോദസഞ്ചാരി ശൗചാലയത്തിൽ മരിച്ചനിലയിൽ
text_fieldsbookmark_border
മറയൂർ: കാന്തല്ലൂരിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാവിനെ ശൗചാലയത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് വിരുതനഗർ ശ്രീവില്ലിപുത്തൂർ നാഗമംഗലം സ്വദേശി കാർത്തിക് സെൽവമാണ് (25) മരിച്ചത്. ഞായറാഴ്ച രാവിലെ കാന്തല്ലൂരിലെ റിസോർട്ടിൽ സുഹൃത്തുക്കളായ നാലുപേർക്കൊപ്പമാണ് കാർത്തിക് എത്തിയത്. രാവിലെ എട്ടരയോടെ കുളിക്കാൻ ശൗചാലയത്തിൽ കയറി ഏറെസമയം കഴിഞ്ഞും പൈപ്പിൽനിന്ന് വെള്ളം ഒഴുകുന്ന ശബ്ദം കേട്ടതിനാൽ സുഹൃത്തുക്കൾ വിളിച്ചുനോക്കി. പ്രതികരണം ലഭിക്കാതായതോടെ കതക് പൊളിച്ചുനോക്കിയപ്പോഴാണ് മുറിയിൽ അനക്കമില്ലാതെ കണ്ടത്. മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. TDD KARTHIK SHELVAM കാർത്തിക് സെൽവം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story