Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസന്യസ്ത വിദ്യാർഥിനി...

സന്യസ്ത വിദ്യാർഥിനി കോൺവൻറിൽ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
സന്യസ്ത വിദ്യാർഥിനി കോൺവൻറിൽ തൂങ്ങിമരിച്ച നിലയിൽ
cancel
കോതമംഗലം: കോതമംഗലം കോഴിപ്പിള്ളിയിലെ എസ്.എച്ച് കോൺവൻറിൽ സന്യസ്ത വിദ്യാർഥിനിയെ (കന്യാസ്ത്രീ ആകാൻ പഠിക്കുന്ന) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ വെള്ളിയാമറ്റം ഇടയാൽ അന്നു അലക്സാണ്​ (21) മരിച്ചത്. എസ്.എച്ച് കോൺവന്‍റ്​ നൊവീഷ്യേറ്റ് അംഗമായിരുന്നു. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. മറ്റുള്ളവർക്കൊപ്പം രാത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങിയ ​വിദ്യാർഥിനി തുടർ പ്രാർഥനയിൽ പങ്കെടുക്കാൻ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിടപ്പ് മുറിയിൽ സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോതമംഗലം പൊലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്‍റെ നേതൃത്വത്തിൽ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം രാമപുരം സെന്‍റ്​ അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി. EKD Annu 21 KMGM അന്നു അലക്സ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story