Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:44 AM IST Updated On
date_range 3 April 2022 5:44 AM ISTസഹകരണ എക്‌സ്‌പോ: സ്വാഗതസംഘം ഓഫിസ് തുറന്നു
text_fieldsbookmark_border
കൊച്ചി: മറൈന്‍ ഡ്രൈവില്‍ 18 മുതല്‍ 25 വരെ നടത്തുന്ന 'സഹകരണ എക്‌സ്‌പോ'യുടെ സ്വാഗതസംഘം ഓഫിസ് സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. നാഷനല്‍ ബുക്ക് സ്റ്റാളിൻെറ അക്ഷരമന്ദിരത്തിലാണ് സ്വാഗതസംഘം ഓഫിസ്. കല-സാംസ്കാരിക-സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ സഹകരണ സംഘങ്ങളുടെ ഇരുനൂറോളം സ്റ്റാളുകളാണ് എക്സ്പോയിൽ ഉണ്ടാകുക. സഹകരണ മേഖലയിൽ ഉൽപാദിപ്പിക്കുന്ന മുന്നൂറ്റിനാൽപതിലധികം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കലാപരിപാടികളും വിപുല ഫുഡ് കോർട്ടും ഒരുക്കും. പങ്കെടുക്കാൻ താൽപര്യമുള്ള വിവിധ സഹകരണ സംഘങ്ങൾ ഇക്കാര്യം മുൻകൂട്ടി അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ബ്രോഷർ പ്രകാശനം ടി.ജെ. വിനോദ് എം.എൽ.എക്ക് നൽകി നിർവഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്‍റണി, സഹകരണ സംഘം രജിസ്ട്രാർ അദീല അബ്ദുല്ല, ഓഡിറ്റ് ഡയറക്ടർ എം.എസ്. ഷെറിൻ, കേരള ബാങ്ക് അധ്യക്ഷൻ ഗോപി കോട്ടമുറിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story