Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാർഷിക പദ്ധതി നിർവഹണം;...

വാർഷിക പദ്ധതി നിർവഹണം; മരട് നഗരസഭ സംസ്ഥാനതലത്തിൽ രണ്ടാമത്

text_fields
bookmark_border
കൊച്ചി: 2021-22 വാർഷിക പദ്ധതി നിർവഹണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ. ജില്ലയിലെ 22 പഞ്ചായത്തും ഒമ്പത്​ ബ്ലോക്ക് പഞ്ചായത്തും നാലു നഗരസഭയും 100 ശതമാനം പദ്ധതിച്ചെലവ് കൈവരിച്ചു. മരട് മുനിസിപ്പാലിറ്റി (111.13ശതമാനം) സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇലഞ്ഞി (111.56), മാറാടി (110.69), കുഴുപ്പിള്ളി (108.9), വടവുകോട്-പുത്തൻകുരിശ് (108.05), കുന്നുകര(108.27), കുമ്പളം (107.59), ആമ്പല്ലൂർ (107.29), കല്ലൂർക്കാട് (106.94), എടക്കാട്ടുവയൽ (106.5 ), വരാപ്പുഴ ( 106.13), നെല്ലിക്കുഴി (104.36), പൈങ്ങോട്ടൂർ (104.28 ), പാലക്കുഴ (103.55), കാഞ്ഞൂർ (103.07 ), മഞ്ഞപ്ര (102.92 ശതമാനം), പല്ലാരിമംഗലം (102.61 ), രായമംഗലം (101.99), പിണ്ടിമന(100.5), കുമ്പളങ്ങി (100.38), മുളന്തുരുത്തി (100.37), മണീട് (100), തിരുമാറാടി (100) ഗ്രാമപഞ്ചായത്തുകളും ഇടപ്പള്ളി (108.23), പള്ളുരുത്തി (106.53), മുളന്തുരുത്തി (105.25), മൂവാറ്റുപുഴ (104.72), കൂവപ്പടി (103.05), പാറക്കടവ് (102.98), ആലങ്ങാട് (102.00) പാമ്പാക്കുട (101.45), വൈപ്പിൻ (100.49) ബ്ലോക്ക് പഞ്ചായത്തുകളും മരട് (111.13), കോതമംഗലം (104.87), മൂവാറ്റുപുഴ (101.57), അങ്കമാലി (100.00) നഗരസഭകളും ജില്ലയിൽ 100 ശതമാനം പദ്ധതി ചെലവ് കൈവരിച്ചു. ഇടപ്പള്ളി ബ്ലോക്കിനാണ് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം. ജില്ലതലത്തിൽ ഒന്നാം സ്ഥാനവും ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിനാണ്. കോർപറേഷനുകളിൽ 87.81 ശതമാനം ചെലവ് കൈവരിച്ച് കൊച്ചി കോർപറേഷനും മൂന്നാം സ്ഥാനത്തുണ്ട്. 86.37 ശതമാനം പദ്ധതി ചെലവ് നേടിയ എറണാകുളം ജില്ല പഞ്ചായത്ത്, സംസ്ഥാനതലത്തിൽ ആറാമതും നിൽക്കുന്നു. ജില്ലയുടെ ആകെ പദ്ധതി അടങ്കലായ 585.63 കോടി രൂപയിൽ 495.48 കോടി ചെലവഴിച്ചു (84.61ശതമാനം).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story