Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്‌കൗട്ടിങ്ങും...

സ്‌കൗട്ടിങ്ങും ഗൈഡിങ്ങും കുട്ടികളില്‍ നേതൃത്വവും ഐക്യവും രൂപപ്പെടുത്തും -ഗവര്‍ണര്‍

text_fields
bookmark_border
സ്‌കൗട്ടിങ്ങും ഗൈഡിങ്ങും കുട്ടികളില്‍ നേതൃത്വവും ഐക്യവും രൂപപ്പെടുത്തും -ഗവര്‍ണര്‍
cancel
കാലടി: സ്‌കൗട്ടിങ്ങും ഗൈഡിങ്ങും കുട്ടികളില്‍ നേതൃഗുണവും ഐക്യവും രൂപപ്പെടുത്തുമെന്ന്​ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലടി ശ്രീശാരദ സൈനിക് സ്കൂളില്‍ നടന്ന ചടങ്ങില്‍ ഹിന്ദുസ്ഥാന്‍ സ്‌കൗട്സ് ആൻഡ്​ ഗൈഡ്സ് വിദ്യാർഥികള്‍ക്കുള്ള രാജ്യപുരസ്കാര്‍ അവാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയത വളര്‍ത്താനും മുഖ്യധാരയിലേക്ക് യുവജനങ്ങളെ നയിക്കാനും മാനസികവും ആത്മീയവുമായ കരുത്ത് പകര്‍ന്ന് കുട്ടികളെ മികച്ച പൗരന്മാരായി രൂപപ്പെടുത്താനും ഇത് സഹായിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ശ്രദ്ധേയമായ സാമൂഹികപ്രവര്‍ത്തനം കാഴ്ചവെച്ച 21 സ്കൂളിലെ സ്‌കൗട്​സ്​, ഗൈഡ്സ് അംഗങ്ങള്‍ക്കാണ് അവാര്‍ഡ് വിതരണം ചെയ്തത്. സംസ്ഥാന ചീഫ് കമീഷണര്‍ എം. അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യക്ഷന്‍ ഭരത് അറോറ, ദേശീയ ഓര്‍ഗനൈസിങ്​ കമീഷണര്‍ കിഷോര്‍ സിങ് ചൗഹാന്‍, സംസ്ഥാന സെക്രട്ടറി എം. ജൗഹര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: കാലടി ശ്രീ ശാരദ സൈനിക് സ്കൂളില്‍ നടന്ന ഹിന്ദുസ്ഥാന്‍ സ്‌കൗട്സ്​ ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്കാര്‍ അവാര്‍ഡ് വിതരണ ചടങ്ങി‍ൻെറ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story