Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസെക്രട്ടേറിയേറ്റിന്...

സെക്രട്ടേറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം

text_fields
bookmark_border
കൊച്ചി: പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തൊഴിലവസരങ്ങളും അവസരസമത്വവും നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചും സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് സെല്‍ ബി പ്രവര്‍ത്തനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടും സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ (എസ്.ആർ.പി.സി) എല്ലാ കലക്ടറേറ്റ് പടിക്കലും സെക്രട്ടേറിയറ്റിന്​ മുന്നിലും രാപ്പകല്‍ സമരം നടത്തും. നാല്, അഞ്ച് തീയതികളിലായി നടക്കുന്ന സമരത്തില്‍ 41 ദലിത് സംഘടന പങ്കെടുക്കുമെന്ന് സംസ്ഥാന വൈസ് ചെയര്‍മാന്‍ സുനില്‍ പെരിങ്ങല വാർത്തസമ്മേളനത്തില്‍ പറഞ്ഞു. നാലിന് രാവിലെ 11ന് എറണാകുളം കലക്ടറേറ്റിനു മുന്നില്‍ നടക്കുന്ന സമരം തൃക്കാക്കര മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സൻ അജിത തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യും. ജില്ല ചെയര്‍മാന്‍ അജി ആനിക്കാട്, ജില്ല വൈസ് ചെയര്‍മാന്‍ കെ. വിദ്യാധരന്‍, ജില്ല ജനറല്‍ കണ്‍വീനര്‍ ഷിബു ആര്‍പ്പില്‍ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story