Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാനിടിച്ച്​...

വാനിടിച്ച്​ ​തെറിച്ചുവീണയാൾ കാറിടിച്ച്​ മരിച്ചു

text_fields
bookmark_border
അമ്പലപ്പുഴ: വാനിടിച്ച് റോഡിൽ തെറിച്ചുവീണ കാൽനട യാത്രക്കാരൻ കാറിടിച്ച്​ മരിച്ചു. വീയപുരം കോടാലിപ്പറമ്പിൽ കൊച്ചുമോനാണ്​ (48) മരിച്ചത്. ദേശീയ പാതയിൽ മെഡിക്കൽ കോളജിന് മുന്നില്‍ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. നടന്ന് പോകുന്നതിനിടെ വടക്ക് ഭാഗത്തേക്ക് പോകുകയായിരുന്ന പിക്അപ് വാന്‍ ഇടിച്ച് ദേശീയപാതയിലേക്ക്​ തെറിച്ചുവീണ ഇദ്ദേഹത്തിന്‍റെ തലയിലൂടെ തെക്ക് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ കയറി. നിര്‍ത്താതെ പോയ കാര്‍ പുന്നപ്ര പൊലീസ്​ വിവരം കൈമാറിയതിനെ തുടർന്ന്​ രാമപുരത്ത്​ കരീലക്കുളങ്ങര പൊലീസ് പിടികൂടി. മൃതദേഹം പോസ്റ്റു​മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story