Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:38 AM IST Updated On
date_range 3 April 2022 5:38 AM ISTപത്രം ഏജൻറ് മരിച്ചു; മർദനമേറ്റെന്ന് പരാതി
text_fieldsbookmark_border
അടൂർ: തലക്ക് ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന പത്രം ഏജന്‍റ് മരിച്ചു. ഏനാദിമംഗലം മാരൂർ രഞ്ജിത് ഭവനിൽ രൺജിത്താണ് (43) മരിച്ചത്. മാർച്ച് 27ന് രാത്രിയാണ് രൺജിത്തിന് പരിക്കേറ്റത്. ഭാര്യ സജിനി പൊലീസിൽ നൽകിയ പരാതി പ്രകാരം മാരൂർ അനീഷ് ഭവനിൽ അനിലിനെതിരെ (43) അടൂർ പൊലീസ് കേസെടുത്തു. രൺജിത്തും അനിലും ഉൾപ്പെടുന്ന നവമാധ്യമ കൂട്ടായ്മയിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതേച്ചൊല്ലിയുള്ള വാക്തർക്കത്തിനിടെ അനിൽ രൺജിത്തിന്‍റെ തലക്കടിച്ചതായി സജിനി നൽകിയ പരാതിയിൽ പറയുന്നു. PTD Ranajith 43 ADR രൺജിത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
