Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:51 AM IST Updated On
date_range 2 April 2022 5:51 AM ISTറോഡുകൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
text_fieldsbookmark_border
കോതമംഗലം: നൂറുദിന കർമ പരിപാടിയുടെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിലെ കോതമംഗലം -കോട്ടപ്പടി, കുറുപ്പംപടി-കൂട്ടിക്കൽ-വാവേലി-പടിപ്പാറ റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വിഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നിർവഹിച്ചത്. കോട്ടപ്പടി ചേറങ്ങനാൽ കവലയിൽ നടന്ന ചടങ്ങിൽ ആന്‍റണി ജോൺ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഒന്നാം പിണറായി സർക്കാറിൻെറ കാലത്താണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. വൈറ്റില ദേശീയപാത വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ എസ്.ദീപു റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം. പി. ജോയ്സ് ജോർജ്, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഗോപി, ജില്ല പഞ്ചായത്ത് മെംബർ റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത് മെംബർ ആശ അജിൻ, കെ.എ. ജോയി, ടി.എം. വർഗീസ്, പഞ്ചായത്ത് മെംബർമാർ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സംസാരിച്ചു. ടി.ദീപ സ്വാഗതവും എൻ.പി. ഗിരിജ നന്ദിയും പറഞ്ഞു. EM KMGM 2 Road കോതമംഗലം-കോട്ടപ്പടി, കുറുപ്പംപടി-കൂട്ടിക്കൽ-വാവേലി-പടിപ്പാറ റോഡുകളുടെ ശിലാഫലകം അനാച്ഛാദനം ആന്‍റണി ജോൺ എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
