Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപൂര്‍വരോഗ...

അപൂര്‍വരോഗ ചികിത്സക്ക്​ സഹായ ഫണ്ട്​: ഹരജി പിന്നീട്​ പരിഗണിക്കും

text_fields
bookmark_border
കൊച്ചി: സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വരോഗം ബാധിച്ച കുട്ടികളുടെ ചികിത്സക്ക്​ ഫണ്ട്​ സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി ഹൈകോടതി പിന്നീട്​ പരിഗണിക്കാൻ മാറ്റി. രണ്ട്​ കുട്ടികളുടെ ചികിത്സക്ക്​ ശേഖരിച്ച പണം വിനിയോഗിക്കുന്നത്​ സംബന്ധിച്ചത്​ അടക്കം വിഷയങ്ങളാണ്​ ജസ്റ്റിസ്​ പി.ബി. സുരേഷ് കുമാർ പരിഗണിക്കുന്നത്​. ​സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിതരായ കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്​. സഹായം ലഭിക്കാൻ ഇതുമായി ബന്ധപ്പെട്ട സർക്കാർ വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാൻ കോടതി ഇവരോട് നിർദേശിച്ചു. അപൂർവ രോഗം ബാധിച്ച രണ്ട് കുട്ടികളുടെ ചികിത്സക്ക്​ എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, എം. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ തുക സമാഹരിച്ചിരുന്നു. ഇതിൽ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന അഞ്ചുമാസം പ്രായമുള്ള ഇമ്രാൻ മരണപ്പെട്ടു. രോഗി മരണപ്പെട്ട സാഹചര്യത്തിൽ ഈ തുക മറ്റ് കുട്ടികളുടെ ചികിത്സക്ക്​ ഉപയോഗപ്പെടുത്താനാവില്ലേയെന്ന്​ കോടതി തുടർന്ന്​ ആരാഞ്ഞിരുന്നു. ഈ തുകയിൽനിന്ന് സഹായം ലഭ്യമാക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​​ സമാനരോഗം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾ ഹരജി നൽകിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story