Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:44 AM IST Updated On
date_range 2 April 2022 5:44 AM ISTസംസ്ഥാനത്ത് ദുരന്തനിവാരണ സാക്ഷരതയജ്ഞം ആരംഭിക്കും -മന്ത്രി
text_fieldsbookmark_border
പറവൂർ: അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ ചെറുക്കാന്‍ സംസ്ഥാനത്ത് ദുരന്ത നിവാരണ സാക്ഷരത യജ്ഞം ആരംഭിക്കുമെന്ന് മന്ത്രി കെ. രാജന്‍. പറവൂരിലെ വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ആദ്യത്തെ അഭയകേന്ദ്രമാണ് ഈ കെട്ടിടം. തുരുത്തിപ്പുറം ഗവ. എല്‍.പി സ്കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ തൊഴില്‍ശ്രേഷ്ഠ പുരസ്‌കാരം നേടിയ പറവൂര്‍ സ്വദേശി കെ.ജി. സുശീലയെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. കലക്ടര്‍ ജാഫര്‍ മാലിക്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സിംന സന്തോഷ്, പഞ്ചായത്ത് പ്രസിഡന്‍റുമായ രശ്മി അനില്‍കുമാര്‍, ശാന്തിനി ഗോപകുമാര്‍, ദിവ്യ ഉണ്ണികൃഷ്ണന്‍, ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു തമ്പുരാട്ടി, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇ.ജി. ശശി, പഞ്ചായത്ത് മെംബര്‍ ടി.കെ. ഷാരി എന്നിവർ സംസാരിച്ചു. പടം ER samsthanath durantha 1 പറവൂർ തുരുത്തിപ്പുറത്ത് നിർമിച്ച വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രം മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
