Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഅ്ദനിയുടെ...

മഅ്ദനിയുടെ നാടുകടത്തല്‍ ജനാധിപത്യ ഇന്ത്യക്ക് നാണക്കേട് -പി.വി. ശ്രീനിജിന്‍

text_fields
bookmark_border
കൊച്ചി: രാജ്യത്ത് ഒരുപൗരന്‍ വിചാരണത്തടവുകാരനായി കാല്‍ നൂറ്റാണ്ടോളം കഴിയേണ്ടിവരുന്നത് ജനാധിപത്യ ഇന്ത്യക്ക് നാണക്കേടാണെന്ന് പി.വി. ശ്രീനിജിന്‍ എം.എല്‍.എ. 'മഅ്ദനിയുടെ നാടുകടത്തലി‍ൻെറ കാല്‍നൂറ്റാണ്ട്' പ്രമേയത്തില്‍ പി.ഡി.പി കലൂർ കറുകപ്പിള്ളിയില്‍ സംഘടിപ്പിച്ച പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈകിയെത്തുന്ന നീതി നിഷേധമാണെന്ന നിയമവാക്യം മഅ്ദനി കേസില്‍ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ഇത് കേവലം ഒരുവ്യക്തിയുടെ പ്രശ്നമല്ല. രാജ്യത്തൊട്ടാകെ ജനാധിപത്യധ്വംസനങ്ങള്‍ ഭരണകൂട പിന്തുണയോടെ അരങ്ങേറുമ്പോള്‍ ശക്തമായ ചെറുത്തുനിൽപ്​ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ്​ അഷറഫ് വാഴക്കാല അധ്യക്ഷത വഹിച്ചു. കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി.എസ്. രാജേഷ്, നൗഫല്‍ ബാഖവി, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍, സുബൈര്‍ വെട്ടിയാനിക്കല്‍, ജമാല്‍ കുഞ്ഞുണ്ണിക്കര, ലാലുജോസ് കാച്ചപ്പിള്ളി, സലാം കരിമക്കാട്, മുഹമ്മദ് സുനീര്‍, ഹനീഫ നെടുംതോട്, സി.എസ്. ജമാല്‍, ലത്തീഫ് പള്ളുരുത്തി, മുഹമ്മദ് ഇദ്​രീസ് ഷാഫി, കെ.എ. ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ER suni 01 -ഈഫോട്ടോ അടിക്കുറിപ്പ്: മഅ്ദനി നാടുകടത്തലി‍ൻെറ കാല്‍നൂറ്റാണ്ട് പ്രമേയത്തില്‍ പി.ഡി.പി സംഘടിപ്പിച്ച പൗരാവകാശ സമ്മേളനം പി.വി. ശ്രീനിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story