Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയാത്രക്കിടെ ശാരീരിക...

യാത്രക്കിടെ ശാരീരിക അസ്വാസ്ഥ്യം; വിദ്യാർഥി മരിച്ചു

text_fields
bookmark_border
യാത്രക്കിടെ ശാരീരിക അസ്വാസ്ഥ്യം; വിദ്യാർഥി മരിച്ചു
cancel
attn banglore അരൂർ: ബംഗളൂരുവിൽനിന്ന്​ നാട്ടിലേക്കുള്ള യാത്രക്കിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു. അരൂർ തെക്കേ കൊച്ചു പറമ്പിൽ വിനോദ് കുമാറിന്റെ മകൻ ആദിത്യനാണ്​ (13) മരിച്ചത്. ബംഗളൂരു വാഗ്​ദേവി എസ്.ജി.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. വിനോദിന്‍റെ മാതാവ്​ മീനാക്ഷിയമ്മയുടെ ചരമവാർഷിക ദിനാചരണത്തിന്​ ബംഗളൂരിൽനിന്ന് കാറിൽ അരൂരിലേക്ക് കുടുംബസമേതം വരുമ്പോൾ തൃശൂർ അങ്കമാലിയിൽ എത്തിയ​പ്പോഴാണ്​​ കുട്ടിക്ക്​ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്​. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിനോദ് കുമാർ ബംഗളൂരുവിലെ ഐ.ടി.എഫ് ഐ.ടി കമ്പനിയിലും മാതാവ് നിഷ ഐ.ബി.എമ്മിലും ജീവനക്കാരാണ്​. അദ്വൈത് സഹോദരനാണ്. ചിത്രം ആദിത്യൻ (13)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story